Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nighttime Pilgrimages

Malappuram

മ​ഞ്ചേ​രി​യി​ൽ രാ​ത്രി​കാ​ല യാ​ത്രാ​ദു​രി​തം; യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വം

മ​ഞ്ചേ​രി: നാ​ളേ​റെ​യാ​യി​ട്ടും മ​ഞ്ചേ​രി​യി​ലെ രാ​ത്രി​യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. രാ​ത്രി ഒ​ന്പ​ത് ക​ഴി​ഞ്ഞാ​ൽ മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രാ​നോ മ​ഞ്ചേ​രി​യി​ൽനി​ന്ന് തി​രി​ച്ചുപോ​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ റോ​ഡി​ൽ കു​ടു​ങ്ങു​ക​യാ​ണ് യാ​ത്ര​ക്കാ​ർ.

സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യാ​ൽ അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, കി​ഴി​ശേ​രി, പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​ർ വ​ലി​യ ചാ​ർ​ജ് ന​ൽ​കി ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.ചി​ല ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​രെ വ​ല​ക്കു​ക​യാ​ണ്.

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും രാ​ത്രി​യി​ൽ മ​ഞ്ചേ​രി​യി​ൽ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്. ആ​ശു​പ​ത്രി​യി​ൽനി​ന്ന് മ​റ്റ് വി​ദ​ഗ്ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ പോ​ലും വാ​ഹ​നം കി​ട്ടാ​തെ പ്ര​യാ​സ​ത്തി​ലാ​കു​ന്നു.

അ​ങ്ങാ​ടി​പ്പു​റം, തി​രൂ​ർ, കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പോ​കേ​ണ്ട സാ​ധാ​ര​ണ​ക്കാ​ർ അ​മി​തചാ​ർ​ജ് ന​ൽ​കി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രി​ക​യാ​ണ്.

രാ​ത്രി​യി​ലെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ സ്വ​ന്തം നി​ല​യ്ക്ക് സി​റ്റി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു ആ​വ​ശ്യം. സ്ഥ​ലം അ​നു​വ​ദി​ച്ചാ​ൽ ഡി​പ്പോ ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​യി​ല്ല.

Latest News

Corehub Up